ബർണിയാർഡ് മില്ലറ്റിന്റെ ആരോഗ്യ ഗുണങ്ങൾ
Share this!
നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന വളരെ അധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർത്ഥമാണ് ബർണിയാർഡ് മില്ലറ്റ്. ബർണിയാർഡ് മില്ലറ്റിന്റെ ശാസ്ത്രീയ നാമം എച്ചിനോക്ലോത് ഫ്രുമെന്റാസ്അ എന്നതാണ്. വേറെയും പേരുകളിൽ ഈ ധാന്യം അറിയപ്പെടുന്നു.
തമിഴിൽ കുതിരവാലി, ഹിന്ദിയിൽ സാങ്ങ്വാ, ജാങ്കോറ എന്നും , മലയാളത്തിൽ കവാഡാപുല്ലു എന്നും ഈ ധാന്യത്തെ വിളിക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ് , തമിഴ് നാട്, മധ്യ പ്രദേശ്, ആന്ധ്ര പ്രദേശ്, കർണാടക, മഹാരാഷ്ട്ര, ബീഹാർ എന്നി സംസ്ഥാനങ്ങളിൽ ആണ് ഈ ധാന്യം പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. ആഗോള തലത്തിൽ ഇന്ത്യയാണ് ഈ ധാന്യത്തിന്റെ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിക്കുന്നത്.
ബർണിയാർഡ് മില്ലറ്റിന്റെ പോഷക മൂല്യം
100 ഗ്രാം ബർണിയാർഡ് മില്ലറ്റിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങളും അതിന്റെ അളവും ചുവടെ നൽകിയിരിക്കുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ ബർണിയാർഡ് മില്ലറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളിൽ, ഇതിൽ ധാരളം ഇരുമ്പും സിങ്കും അടങ്ങിയിരിക്കുന്നു എന്ന് പരാമർശിക്കുന്നുണ്ട്.
പോഷകങ്ങൾ |
അളവ് |
ഇരുമ്പ് |
5 mg |
മഗ്നീഷ്യം |
83 mg |
കാൽസ്യം |
19 mg |
ഫോസ്ഫറസ് |
281 mg |
ഊർജം |
307 kcal |
പ്രോട്ടീൻ |
6 .2 g |
നാര് |
9 .8 g |
കൊഴുപ്പ് |
2 .2 g |
ബർണിയാർഡ് മില്ലറ്റിന്റെ ആരോഗ്യ ഗുണങ്ങൾ
താഴെ നല്കിയിരിക്കുന്നതാണ് ബർണിയാർഡ് മില്ലറ്റിന്റെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങൾ:
ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കുന്നു
ഫ്ലാവനോൾസ്, ഫെനോൾസ് തുടങ്ങിയ ആന്റിഓക്സിഡന്റോകളാൽ സമ്പുഷ്ടമായ ബർണിയാർഡ് മില്ലറ്റ്, ചർമ ആരോഗ്യത്തിനു വളരെ അധികം ഉപയോഗപ്രദമാണ്. കൂടാതെ മുടിയുടെ വളർച്ചയ്ക്കും ബർണിയാർഡ് മില്ലറ്റ് സഹായിക്കുന്നു.
എല്ലുകളെ ബലപ്പെടുത്തുന്നു
ബർണിയാർഡ് മില്ലറ്റിൽ ധാരാളും കാൽസ്യവും ഫോസ്ഫോറസും അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. വളർന്നു വരുന്ന കുട്ടികൾക്ക് ബർണിയാർഡ് മില്ലറ്റ് വളരെ അധികം നല്ലതാണ്. ഇരുമ്പിന്റെ അളവ് കൂടുതൽ ഉള്ളതിനാൽ അനീമിയ പോലത്തെ രോഗാവസ്ഥ തടയാൻ ബർണിയാർഡ് മില്ലറ്റ് ഗുണം ചെയുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം
മഗ്നീഷ്യം ധാരാളം അടങ്ങിരിക്കുന്നത് കൊണ്ട് രക്ത സമ്മർദ്ദം കുറയ്ക്കാൻ ബർണിയാർഡ് മില്ലറ്റ് സഹായിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ പ്രതിരോധിക്കാൻ ബർണിയാർഡ് മില്ലറ്റ് ഉപകരിക്കും. നാരുകൾ കൂടുതലായി ഉള്ളത് കൊണ്ട് മോശം കൊളസ്ട്രോൾ കുറയ്ക്കാനും, നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുവാനും ബർണിയാർഡ് മില്ലറ്റ് സഹായിക്കും.
പ്രമേഹ രോഗത്തിന് ഉപകാരപ്രദം
ബർനിയാർഡ് മില്ലറ്റിന്റെ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു വർധിക്കുന്നില്ല. ഇത് പ്രമേഹ സാഹചര്യം തടയുന്നു. അതിനാൽ ബർണിയാർഡ് മില്ലറ്റ് പ്രമേഹ രോഗികൾക്കു വളരെ അധികം ഗുണം ചെയുന്നു.
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ബർണിയാർഡ് മില്ലറ്റ് അസിഡിറ്റി, മലബന്ധം, വയറു വേദന മുതലായ അസുഖങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കാം.
ബർണിയാർഡ് മില്ലറ്റ് ഉപയോഗിച്ച് കൊണ്ടുള്ള വിവിധ വിഭവങ്ങൾ
ബർണിയാർഡ് മില്ലറ്റ് കൊണ്ട് പെട്ടെന്നു തയ്യാറാക്കാവുന്ന കുറച്ചു വിഭവങ്ങൾ താഴെ നൽകിയിരിക്കുന്നു.
ബർണിയാർഡ് മില്ലറ്റ് ഉപ്പുമാവ്
ചേരുവകൾ
- ബർണിയാർഡ് മില്ലറ്റ് – 1 കപ്പ്
- വെള്ളം – 2 കപ്പ്
- നെയ്യ് – 2 ടേബിൾസ്പൂൺസ്
- കടുക് – 1 ടീസ്പൂൺ
- ജീരകം – 1 ടീസ്പൂൺ
- ഉള്ളി – 1 (ചെറുതായി അരിഞ്ഞത് )
- പച്ച മുളക് – 2 (കീറിയത്)
- കാരറ്റ് – 1 (ചെറുതായി അരിഞ്ഞത് )
- ഗ്രീൻ പീസ് – 1 / 4 കപ്പ്
- ഇഞ്ചി – 1 / 2 ഇഞ്ച്
- നിലക്കടല – ഒരു കൈപിടി
- കറിവേപ്പില
- ഉപ്പ്
- മല്ലിയില
നിർദ്ദേശങ്ങൾ
- തണുത്ത വെള്ളത്തിൽ കഴുകി വ്യത്തിയാക്കിയ ബർണിയാർഡ് മില്ലറ്റ് വെള്ളം പോവാൻ മാറ്റി വെയ്ക്കുക
- ഒരു പാനിൽ നെയ് ഒഴിച്ച് അത് ചൂട് ആകുമ്പോൾ അതിലേക് കടുക്കും ജീരകവും ചേർക്കുക
- അത് പൊട്ടിയാൽ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർക്കുക
- അതിന് ശേഷം കാരറ്റ്, ഗ്രീൻ പീസ്, നിലക്കടല ചേർത്ത് 3 മിനിറ്റ് കുക്ക് ചെയുക
- കഴുകി വ്യത്തിയാക്കിയ ബർണിയാർഡ് മില്ലറ്റ് ഇട്ടതിനു ശേഷം വീണ്ടും 3 മിനിറ്റ് കുക്ക് ചെയുക;
- വെള്ളവും ഉപ്പും ഇട്ടതിനു ശേഷം വേവിക്കുക
- ബർണിയാർഡ് മില്ലറ്റ് അതിലെ വെള്ളം വറ്റുന്ന വരെ 20 മിനിറ്റ് കുക്ക് ചെയ്യുക
- മല്ലിയില ഇട്ടു ചൂടോടു കൂടെ വിളമ്പുക
ബർണിയാർഡ് മില്ലറ്റ് ദോശ
ചേരുവകൾ
- ബർണിയാർഡ് മില്ലറ്റ് പൊടി – 1 കപ്പ്
- ഉഴുന്നു പരിപ്പ് – 1/ 4 കപ്പ്
- അരി പൊടി – 1/ 4 കപ്പ്
- ഉലുവ – 1/ 2 ടീസ്പൂൺ
- ജീരകം – 1/ 2 ടീസ്പൂൺ
- പച്ച മുളക് – 2/ 3 (ചെറുതായി അരിഞ്ഞത് )
- ഉപ്പ്
- മല്ലിയില
- എണ്ണ
നിർദ്ദേശങ്ങൾ
- കഴുകി വൃത്തിയാക്കിയ ഉലുവയും ഉഴുന്നും 6 മണിക്കൂർ വെള്ളത്തിൽ കുതിരാൻ വെയ്ക്കുക
- ഇവയെ മിക്സിയിൽ നന്നായി അടിച്ചു ഒരു പാത്രത്തിലേക്കു മാറ്റുക
- അതിലേക്കു ബർണിയാർഡ് മില്ലേറിന്റെ പൊടി, അരി പൊടി, പച്ച മുളക്, ജീരകം , മല്ലിയില, ഉപ്പ് എന്നിവ ചേർക്കുക
- ഒരു നോൺസ്റ്റിക് പാനിൽ ദോശ ചുടുക
- എണ്ണ തടവി ദോശയുടെ രണ്ടു ഭാഗവും നന്നായി മൊരിക്കുക
- ചൂട് ദോശ ചട്ട്ണി അല്ലെങ്കിൽ സാമ്പാറിന്റെ കൂടെ വിളമ്പുക
ചുരുക്കം
നിങ്ങൾ വായിച്ചതു പോലെ ബർണയാർഡ് മില്ലറ്റിന്റെ ആരോഗ്യ ഗുണങ്ങൾ നന്നായി മനസിലാക്കി അതിനെ നിത്യ ജീവിതത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക. പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഒട്ടേറെ വിഭവങ്ങൾ ബർണയാർഡ് മില്ലറ്റ് കൊണ്ട് നമുക്ക് തയാറാക്കാൻ സാധിക്കും.
About the Author
Vishnu Raj
Related Posts
What you eat plays a crucial role in providing you...Read More
Greasy hair is something almost everyone has faced at some...Read More
Most of us have experienced head lice at least once...Read More
Most of us have heard about shikakai, either from our...Read More
Brazil nuts, also known as Bertholletia excelsa, which hail from...Read More
Did you ever know that coffee, which is your morning...Read More
We all know that a good skincare routine is the...Read More
We all know that Ayurveda, our Indian tradition, naturally supports...Read More
Share this!
Share this!
Shop by Concern
Acne & Pimples (8) Dandruff & Scalp Itchiness (6) Dark Circles & Puffy Eyes (4) Dead Skin Cells (5) Dehydrated Skin (4) Dry & Damaged Hair (5) Dryness (4) Dry Scalp (6) Dry Skin (3) Dull Skin (7) Excessive Oilness (4) Face Care (8) Fine Lines & Wrinkles (7) Greying (3) Hair Care (8) Hairfall (6) Hair Loss & Growth (6) Hyper Pigmentation (5) Post Partum Hairloss (2) Skin Brightening (8) Skin Care (7) Stretch Marks (3) Tanned Skin (5) Uneven Skin Tone/ Pigmentation (5) Uneven Skintone/ Texture (5)